Land of Raising Sun…….Japan……ഉദയ സൂര്യൻറെ നാട്ടിൽ…
#TokyoCityTour #MalayalamVlog #TokyoDayTrip #JapanTravel
#MejiShintoShrine (Shibuya, Tokyo)
ആദ്യം തന്നെ ഞങ്ങൾ പോയത്, Meiju Jingu Shinto Shrine കാണാൻ വേണ്ടിയാണ്, ടോക്യോവിലെ ഒരു വാർഡ് ആയ ഷിബുയ യിൽ ആണ്, ഈ ടെംപിൾ സ്ഥിതി ചെയ്യുന്നത്. ടോക്കിയോ യിൽ തന്നെ ഏറ്റവും തിരക്കു പിടിച്ച മെട്രോ സ്റ്റേഷനുകൾ എടുത്താൽ അതിൽ ഒന്നാണ് ഷിബുയ സ്റ്റേഷൻ. അവിടെ സിറ്റിക്കു ഏകദേശം മധ്യ ഭാഗത്തിൽ ആയാണ്, ഇത് സ്ഥിതി ചെയ്യുന്നത്. വളരെ ദ്രുത ഗതിയിൽ ജപ്പാന്റെ ഇക്കോണമി വളർന്നു കൊണ്ടിരുന്നു “meiji era “യിൽ ജപ്പാന്റെ emperor ആയിരുന്നു, emperor meiji യുടെ ആതാമാവിന് വേണ്ടിയാണ് ഈ shrine നിർമ്മിച്ചത്. ജപ്പാൻ ഇൽ emperor ന്റെ മരണ ശേഷം അദ്ദേഹം ഭരിച്ചിരുന്നുആ കാലഘട്ടത്തിനു അദ്ധേഹത്തിന്റെ തന്നെ ഔദ്യോഗിക നാമം നൽകും. അതാണ് രീതി. Tokuwa Shogunate എന്നറിയപ്പെട്ടിരുന്ന, നാട്ടുരാജാക്കന്മാരുടെ ഒരു നേതാവ് ആണ് meiji period നു മുന്നേ ജപ്പാൻ ഭരിച്ചിരുന്നത്. അവരുടെ ഭരണ സമയത്തു ജപ്പാൻ നു വലിയ രീതിയിൽ ഉരുക്കു മുഷ്ടികളിൽ മറഞ്ഞു, വിദേശ രാജ്യങ്ങളുമായുള്ള വ്യപാര ബന്ധങ്ങൾ എല്ലാം നിർത്തലാക്കി, മിഷനറിമാരെ എല്ലാം പുറത്താക്കി, അല്ലാത്തവരെ കൊന്നൊടുക്കി, അങ്ങനെ ഉള്ള ഒരു പീരിയഡിൽ നിന്നാണ് അധികാരം emperor meiji യുടെ കൈകളിലേക്കു വരുന്നത്, അതിനു ശേഷം കണ്ടത്, ജപ്പാന്റെ ദ്രുത ഗതിയിൽ വ്യാപാരവത്കരണവും, ജപ്പാൻ ഒരു ലോകശക്തിയായി മാറുന്നുത്‌മാണ്. ജപ്പാന്റെ 122 മതേ ചക്രവർത്തി ആയ, അദ്ദേഹം 1912 ആണ് മരിക്കുന്നത്. അതിനു ശേഷം ആണ് ഈ shrine ഉം, അതിനോടൊപ്പമുള്ള പാർക്കും പണി കഴിപ്പിച്ചത്. 171 ഏക്കർ ആണ്, ഈ പാർക്കിന്റെ വലുപ്പം, 365 വിവിധ സ്പീഷ്യസിൽ പെട്ട ഒരു ലക്ഷത്തി ഇരുപതിനായിരം നിത്യഹരിത മരങ്ങൾ ആണ് ഈ പാർക്കിൽ ഉള്ളത്. പ്രവേശന കവാടത്തിൽ തന്നെ അതിമനോഹരമായൊരു Tori (gate ) കാണാൻ കഴിയും. ജപ്പാനിലെ പ്രബലമായ മത വിഭങ്ങളായ ബുദ്ധആരാധാലയങ്ങളും,, shinto ആരാധനാലയങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം ഈ Tori ആണ്,
#SensojiAsakusaTemple (Asakusa Staion, Tokyo)
ടോക്കിയോ അസാകുസാ സ്റ്റേഷൻ നു അടുത്തായി സ്ഥിതി ചെയ്യുന്ന ജപ്പാനിലെ തന്നെ ഏറ്റവും പുരാതനമായ ബുദ്ധ ക്ഷേത്രം ആണ് Sensoji Asakusa Temple. “Bodhisatva kannon” ആണ് ആരാധന മൂർത്തി. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വർണ്ണാഭമായൊരു ക്ഷേത്രം ആയി ആണ് എനിക്ക് കണ്ടപ്പോൾ തോന്നിയത്. ഒരു വലിയ ഷോപ്പിംഗ് സ്ട്രീറ്റ് കടന്നു വേണം ഇവിടേക്ക് എത്താൻ ഇരുവശങ്ങളിലും ഷോപ്പുകൾ ആണ്, പലതരം സുവനീർ ഷോപ്പുകൾ, omiyaagi (ഗിഫ്റ് ) ഷോപ്പുകൾ, ക്ഷേത്രത്തിന്റെ പേരും, ചിത്രങ്ങളും ആലേഖനം ചെയ്ത വസ്ത്രങ്ങൾ, Kimona (ജപ്പാന്റെ പരമ്പരാഗതമായ വസ്ത്രം) വിൽക്കുന്ന കടകൾ, പലതരം മുഖം മൂടികൾ, സമുറായി വേഷങ്ങൾ, സാമുറായ് sword, അങ്ങനെ അങ്ങനെ കടകളുടെ ഒരു നീണ്ട നിര തന്നെയാണ്. “Nakamise” എന്നാണ് ഈ ഷോപ്പുകൾ അറിയപ്പെടുന്നത്. “Nakamise” കടന്നു ചെന്നാൽ kaminarimon അല്ലെങ്കിൽ thunder gate എന്നറിയപ്പെടുന്ന വലിയൊരു ഗേറ്റ് ആണ്. ഗേറ്റ് ഇൽ രണ്ടു വലിയ വിഗ്രഹങ്ങളും, ഒരു ഭീമാകാരമായ ഒരു lantern (പേപ്പർ കൊണ്ട് ഉണ്ടാക്കിയ ചുമപ്പും, കറുപ്പും നിറത്തിലുള്ള ഒരു രൂപം) ഉം തൂക്കിയിട്ടിരിക്കുന്നു. വിഗ്രങ്ങൾshinto ദേവന്മാരായ Fyujin ഉം Raijin ഉം ആണ്. shinto വിശ്വാസ പ്രകാരം fyujin കാറ്റിന്റെയും, raijin ഇടിമിന്നലിൻെറയും ദേവന്മാരാണ്. അങ്ങനെ ആണ് ഈ ഗേറ്റ് നു thunder gate എന്ന് പേര് വന്നത് എന്ന് തോന്നുന്നു. ക്ഷേത്രത്തിനുള്ളിലേക്കു കടന്നാൽ കഴിയുന്നത് നിറങ്ങൾ തന്നെയാണ്, AD 645 യിൽ ആണ് ഇവിടെ ആദ്യമായി ക്ഷേത്രം പണി കഴിപ്പിക്കുന്നതു. ടോക്യോവിൽ കൂടി ഒഴുകുന്ന sumida നദിയിൽ നിന്ന് മീൻ പിടിച്ചു കൊണ്ടിരുന്ന സഹോദരന്മാർക്ക് ഒരു വിഗ്രഹം കിട്ടുകയും, അത് അവർ ഗ്രാമമുഖ്യനോട് പറയുകയും ചെയ്യുന്നു. അദ്ദേഹം വിഗ്രത്തിനെ നാട്ടുകാരും സഹായത്തോടെ ഒരു ക്ഷേത്രം പണി കഴിപ്പിച്ചു അതിനുള്ളിൽ പ്രതിഷ്ഠിക്കുയാണ് ചെയ്തത്. അത് വളരെ നാൾ മുൻപുള്ള കഥ ആണ് എങ്കിൽ ഇന്ന് Sensoji Asakusa temple, വർഷത്തിൽ മുപ്പതു ലക്ഷത്തോളം ആളുകൾ സന്ദർശിക്കുന്ന ഒരു ടെംപിൾ ആയി വളർന്നിരിക്കുന്നു. അത് ഇവിടത്തെ ജനബാഹുല്യം കണ്ടാൽ തന്നെ അറിയാം.
#ImperialPalaceofJapan (Chiyoda Ward, Japan)
അടുത്തതായി ഞങ്ങൾ പോയത്, ജപ്പാൻ ചക്രവർത്തി താമസിക്കുന്ന Imperial Palace കാണാൻ വേണ്ടിയാണ്. ടോക്കിയോ സ്റ്റേഷൻ നു വളരെ അടുത്തയാണ് ഇതും സ്ഥിതി ചെയ്യുന്നത്. ടോക്കിയോ വിൽ chiyodo വാർഡിൽ ആണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. BC 660 ഇൽ ആരംഭിച്ചു, ഇപ്പോഴും നിലനിൽക്കുന്ന ലോകത്തു നിലവിലുള്ളതിൽ ഏറ്റവും പുരാതനമായയൊരു രാജഭരണ സംവിധാനം ജപ്പാനിൽ ജപ്പാനിൽ ഉള്ളത്. ഇപ്പോഴും ജപ്പാന്റെ ചക്രവർത്തിയെ തിരഞ്ഞെടുക്കുന്ന രീതിയെല്ലാം ആ പഴയ തനിമയോടെ തന്നെ ഇവർ കാത്തു സൂക്ഷിച്ചു കൊണ്ട് പോകുന്നു. ഞാൻ നേരത്തെ പറഞ്ഞല്ലോ 1868 വരെ tokugawa shogunate ആണ് ജപ്പാന്റെ അധികാരം കയ്യാളിയിരുന്നത്. അതിനു ശേഷം ആണ്, shogunate അധികാരത്തിൽ നിന്ന് പുറത്താക്കുകയും, emeror meiji അധികാരത്തിൽ വര്ക്കുകയും ചെയ്തത്. അദ്ദേഹത്തിന് വേണ്ടിയാണ്, Kokyo, Kyuden (Imperial Palace &Residence )എന്നറിയപ്പെടുന്ന ഈ കൊട്ടാരം പണി കഴിപ്പിച്ചത്. 126 മതെ ചക്രവർത്തിയായ emperor Naruhito ആണ് ഇപ്പോൾ ഈ കൊട്ടാരത്തിൽ താമസിക്കുന്നത്. അധികാരം പാർലമെന്റ് ആയ diet നും, പ്രധാന മന്ത്രിക്കും ആണ് എങ്കിലും രാജഭരണ സംവിധാനത്തിൽ ഇവിടത്തെ ചക്രവർത്തിക്കും ചെറുതല്ലാത്തൊരു പങ്കുണ്ട്.
#ChankoNabe Restaurant
Hi Friends Welcome to My Channel, Dreams of Backpackers
സ്വാഗതം സുഹൃത്തുക്കളെ ……… എപ്പോഴും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.
Subscribe YouTube:
Facebook Page:
Instagram Account:
AloJapan.com